ബിജെപി അധ്യക്ഷന്റെ നായ പോലും രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിച്ചിട്ടില്ല എന്ന .കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തെച്ചൊല്ലി പാർലമെൻ്റ് പ്രക്ഷുബ്ധമായി. പരാമർശത്തിൽ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചയുടന്‍ തന്നെയായിരുന്നു പ്രതിഷേധം.
സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിൻ്റെ ത്യാഗങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഖാർഗെ പരാമർശിച്ചിരുന്നു. കോണ്‍ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തു, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചു’ രാജസ്ഥാനിലെ അല്‍വാറില്‍ ഖാര്‍ഗെ പറഞ്ഞു. ബിജെപി അധ്യക്ഷന്റെ നായ പോലും രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിച്ചിട്ടില്ല എന്ന കടുത്ത വിമര്‍ശനമാണ് ഖാര്‍ഗെ നടത്തിയത്. ‘നിങ്ങളുടെ വീട്ടിലെ നായ പോലും രാജ്യത്തിന് വേണ്ടി ചത്തിട്ടുണ്ടോ? എന്നിട്ടും, അവര്‍ ദേശസ്‌നേഹികളാണെന്ന് അവകാശപ്പെടുന്നു, ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളെ ദേശദ്രോഹി (ദേശവിരുദ്ധര്‍) എന്ന് വിളിക്കുന്നു’ എന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്