പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിവാദ പരാമർശവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത. ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കൻമാർ ഉണ്ട്. ഇതിൽ നരേന്ദ്ര മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവും മഹാത്മാ ഗാന്ധി പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവുമാണെന്നും അമൃത പറഞ്ഞു. നാഗ്പൂരിൽ സാഹിത്യകാരൻമാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ മഹാത്മാഗാന്ധി ആരാണെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് അമൃതയുടെ വിവാദ പരാമർശം. അമൃതയുടെ മറുപടി.” മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്, രാജ്യത്തിന് രണ്ട് രാഷ്ട്രപിതാക്കൻമാരുണ്ട്. ഒരാൾ ഈ കാലഘട്ടത്തിൽ നിന്ന് , മറ്റൊരാൾ ആ കാലഘട്ടത്തിൽ നിന്നും “. അമൃത പറഞ്ഞു.