ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്കാവുന്ന കോവിഡ് പ്രതിരോധ വാക്സിൻ്റെ ഉപയോഗം വെള്ളിയാഴ്ച മുതല്‍ ബല്യത്തില്‍ വന്നു. കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ വാക്സിന് അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. വിതരണത്തിനായി കോവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആദ്യം സ്വകാര്യ ആശുപത്രികളിലായിരിക്കും ഈ പ്രതിരോധ വാക്സിന് ലഭ്യമാവുക.
കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന ആശങ്ക ലോകത്തെങ്ങും പരന്നതിന്റെ പശ്ചാത്തലത്തിലാണ് മൂക്കിലൂടെ നല്കാവുന്ന കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
രാജ്യവ്യാപകമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഈ വാക്സിനും ഇന്നു മുതല്‍ സ്ഥാനം പിടിക്കും. ഭാരത് ബയോടെക് വികസിപ്പിച്ച ഈ പ്രതിരോധ വാക്സിന് വേണ്ടവര്‍ കോ വിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പതിനെട്ട് വയസിന് മുകൡലുളള ഏത് വ്യക്തിക്കും ബൂസ്റ്റര്‍ ഡോസായി ഈ വാക്സിന് നല്‍കാം.