സോണിയ വീണ്ടും ആശുപത്രിയില്‍

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സോണിയാഗാന്ധിയെ വീണ്ടും ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയയുടെ നില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്. ഐ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും സോണിയക്ക് കൂട്ടായ് ആശുപത്രിയിലുണ്ട്.

ഉത്തര്‍പ്രദേശിലെ ഭാരത് ജോഡോയാത്രക്ക് ശേഷം രാുഹലും പ്രിയങ്കയും ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമാണ് സോണിയാഗാന്ധിക്ക് വീണ്ടും അസുഖം ബാധിച്ചത്. എന്നാല്‍ ഇത് സാധാരണ നടത്തുന്ന പരിശോധനമാത്രമാണെന്നാണ്  അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.