ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരരുടെ അതിക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ നടപടിക്കൊരുങ്ങി കേന്ദ്രം. സാധാരണക്കാരെ ഭീകരര്‍ വധിക്കുന്നതിന്റെ എണ്ണം വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രം. 1,800 സൈനികരെ പൂഞ്ച്, രജൗറി ജില്ലകളിലായി വിന്യസിക്കും.18 കമ്പനി സിആര്‍പിഎഫ് ജവാന്മാരെയാണ് കൂടുതലായി ജമ്മു കശ്മീരിലേക്കയക്കുന്നത്. ജമ്മു കാശ്മീരിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള എട്ട് കമ്പനി സൈനികര്‍ ഉടനിവിടെ എ്ത്തുമെന്നാണ് ലഭിക്കുന്ന വിവരം. 10 കമ്പനിയെ ഡല്‍ഹിയില്‍ നിന്നും അയയ്ക്കും. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനും കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുമുള്ള നടപടിയിലേക്ക് കേന്ദ്രമെത്തുന്നത്