ബംഗാൾ ഗവർണര്‍ സി.വി. ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

0
24

പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി വി ആനന്ദ ബോസിന്  ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ വര്‍ധിപ്പിച്ചത്. ഇതോടെ എല്ലാ യാത്രകളിലും ആനന്ദബോസിന് 25 മുതല്‍ 30 വരെ സിആര്‍പിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടിയുണ്ടാകും. ഇക്കഴിഞ്ഞ  നവംബറിലാണ് ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. ഉപരാഷ്ട്രപതിയും ആനന്ദബോസിന്റെ മുൻഗാമിയുമായ ജഗ്ദീപ് ധൻകറിനും ഇതേ പദിവിയിലിരിക്കുമ്പോൾ ഇസഡ് പ്ലസ് സുരക്ഷ നൽകിയിരുന്നു.