ബംഗാളിൽ 4 പേർക്ക് ഒമിക്രോണ്‍ ബിഎഫ്.7 സ്ഥിരീകരിച്ചു

0
27

പശ്ചിമ ബംഗാളില്‍ കോവിഡിന്റെ ഉപവകഭേദമായ ബിഎഫ്.7 വീണ്ടും സ്ഥിരീകരിച്ചു. നാല് പേർക്കാണ് രോഗബാധ  സ്ഥിരീകരിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളില്‍ നാലിൽ മൂന്ന് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇവരെല്ലാവരും തന്നെ അടുത്തിടെ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയവരാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 2022 ഡിസംബർ 29 നാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.