ലൈംഗികാരോപണം, മൈസൂര്‍ ബിഷപ്പിനെതിരെ നടപടി

0
19

മൈസൂര്‍ ബിഷിപ്പ് കനികദാസ് എം വില്യംസിനെ ലൈംഗീകാരോപണവും സാമ്പത്തിക തട്ടിപ്പുമുള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്  തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി വത്തിക്കാന്‍ അറിയിച്ചു.  കനികദാസിന് രണ്ട് കുട്ടികള്‍ ഉണ്ടെന്നുള്ള പരാതിയടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മൈസൂരു ജില്ലയിലെ 37 വൈദികര്‍ വത്തിക്കാന് നല്‍കിയത്. അതോടൊപ്പം വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പും ഇദ്ദേഹത്തിന് നേരെ ഉയര്‍ന്നിരുന്നു.

വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് വില്യംസിനെ വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കുന്നത്.2019ലാണ് ബിഷപ്പിനെതിരെ ഈ ആരോപണം ഉയര്‍ന്നത്. ബിഷപ്പിനോട് അവധിയില്‍ പോകാനാണ് വത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസുരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും.