പ്രവാസികൾ രാജ്യത്തിൻ്റെ ‘ബ്രാൻഡ് അംബാസിഡർമാർ’ എന്ന് പ്രധാനമന്ത്രി മോദി

0
22

എല്ലാ ഇന്ത്യൻ പ്രവാസികളും ‘രാഷ്ട്രദൂത്’ (ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്, യോഗയുടെയും ആയുർവേദത്തിന്റെയും ബ്രാൻഡ് അംബാസഡർമാരാണ്, ഇന്ത്യയുടെ കുടിൽ വ്യവസായത്തിൻ്റെയും കരകൗശല വസ്തുക്കളുടെയും ഇന്ത്യയുടെ മില്ലറ്റുകളുടെയും ബ്രാൻഡ് അംബാസഡർമാരാണ്”, അദ്ദേഹം പറഞ്ഞു.

ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ പ്രവാസികളുടെ പങ്ക് വൈവിധ്യമാണ്.ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ട്. . ഇന്ത്യയുടെ ശബ്ദം ലോക വേദിയിൽ ശ്രദ്ധയാകർഷി ക്കുന്നതായും അദ്ദേഹം പറഞ്ഞു .കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് വർഷത്തിന് ശേഷമാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നു. ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിൽ ഉന്നിയായിരുന്നു പരിപാടി. ഗയാന പ്രസിഡന്റ് ഡോക്ടർ മുഹമ്മദ് ഇർഫാൻ അലിയായിരുന്നു ചടങ്ങിന്റെ മുഖ്യ അതിഥി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ ഇന്ത്യ ഉയർന്നുവരുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ വിയോഗത്തിൽ സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്തോഖിയും അനുശോചനം രേഖപ്പെടുത്തി.

70 രാഷ്ട്രങ്ങളിൽ നിന്ന് ഏകദേശം 3500 ഓളം പ്രതിനിധിളാണ് പ്രവാസി ഭാരതീയ ദിവസ് പരിപാടിയിൽ റെജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നത്. കുവൈത്തിൽ നിന്ന് റെജിസ്റ്റർ ചെയ്ത 140 ഓളം പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.