പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാള ഭാരത് ജോഡോ യാത്രയില്‍; കത്വ കേസ് അഭിഭാഷക കോണ്‍ഗ്രസ് വിട്ടു

0
16

ത്വകേസിലെ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക പുഷ്‌കര്‍ നാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെയാണ് ദീപികയുടെ രാജി. ട്വിറ്ററിലൂടെയാണ് അവര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക പുഷ്‌കര്‍ നാഥ് രാജി വെച്ചിരിക്കുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാല്‍ സിംഗ്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക്, ചൗധരി ലാല്‍ സിംഗിനൊപ്പം വേദി പങ്കിടാനാവില്ലെന്നറിയിച്ചാണ് ദീപിക ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്