അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്  ആഹ്വാനം ചെയ്ത അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിൽ ആയിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത് .നിലവിൽ ഡെപ്യുട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം മാറ്റിവെച്ചത്.

ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്നതിനൊപ്പം ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസ‍ൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്