BBC ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സംഘര്‍ഷം; ഡല്‍ഹി സര്‍വകലാശാലയില്‍ 144 പ്രഖ്യാപിച്ചു; 24 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

0
35

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് ഡല്‍ഹി സര്‍വകലാശാല. ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.. ഇതിൻ്റെ ഭാഗമായി ക്യാമ്പസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമവിരുദ്ധ കൂടിച്ചേരല്‍ ആരോപിച്ച് 24 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.അറസ്റ്റില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി.