ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി രാഹുല്‍ ലോക്‌സഭയില്‍

0
30

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോകസഭയില്‍. ഇന്നു രാവിലെ 11.10ഓടെയാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ എത്തിയത്. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനും കൊടിക്കുന്നില്‍ സുരേഷ് എംപിയും ചേര്‍ന്ന് അദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ലോക്‌സഭയില്‍ എത്തിയ അദേഹത്തെ ആര്‍പ്പുവിളികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.