ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായ നികുതി സ്ലാബുകള്‍ ബജറ്റില്‍ പുനര്‍ക്രമീകരിച്ച് . അഞ്ചു ലക്ഷത്തില്‍ നിന്ന് വരുമാന നികുതി പരിധി ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. കഠിനധ്വാനം ചെയ്യുന്ന മധ്യ വര്‍ഗ്ഗത്തിനുള്ള സമ്മാനമെന്നാണ് ഇതിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. നികുതി സ്ലാബുകള്‍ ആറില്‍ നിന്നും അഞ്ചാക്കി കുറച്ചു.
36 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതല്‍ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.