സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിളാ സമ്മാന്‍ സേവിംഗ്‌സ് പത്ര പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ . സ്ത്രീകള്‍ക്ക് ഇതിൽ ഒറ്റത്തവണയായി ചെറിയ തുക നിക്ഷേപിക്കാം. രണ്ട് വര്‍ഷ കാലാവധിയാണ് നിക്ഷേപത്തിന്റെ സമയപരിധി. രണ്ട് ലക്ഷം രൂപ വരെ സ്ത്രീകള്‍ക്ക് നിക്ഷേപം നടത്താം. രണ്ട് വര്‍ഷത്തേക്ക് 7.5 ശതമാനമാണ് പലിശ. മാത്രമല്ല ഭാഗികമായി തുക ഇടക്കാലത്ത് പിന്‍വലിക്കാനും സാധിക്കും. രാജ്യം 75 സ്വതന്ത്ര വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് സ്ത്രീക്ഷേമത്തിലൂന്നിയുളള ഈ പദ്ധതി പ്രഖ്യാപനം.