പ്രണയദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ കേന്ദ്ര നിര്‍ദേശം

0
24

ഫെബ്രുവരി 14 പ്രണയ ദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ കേന്ദ്ര മൃഗ സംരക്ഷണ ബോരഡിൻ്റെ നിര്‍ദേശം. സംസ്‌കാരത്തിന്റേയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമാണ് പശുവെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിൽ പറയുന്ന മറ്റു കര്യങ്ങൾ ഇങ്ങനെ – ‘പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. സമ്പത്തിന്റേയും ജൈവ വൈവിധ്യത്തിന്റേയും പ്രതീകമാണ്. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെപ്പോലെ പരിപാലിക്കേണ്ടയൊന്നായതിനാലാണ് പശുവെന്നും കാമധേനു, ഗോമാത എന്നൊക്കെ വിളിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ പശുവിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ ബോര്‍ഡ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. പശുവിന്റെ പ്രാധാന്യം മനസ്സില്‍ വെച്ച് പോസിറ്റിവിറ്റി പ്രചരിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്