രാജീവ് ഗാന്ധി വധം; 32 വർഷങ്ങൾക്ക് ശേഷം പേരറിവാളന് ശിക്ഷയിൽ ഇളവ് നൽകി സുപ്രീം കോടതി

0
17

രാജീവ് ഗാന്ധി വധ കേസിൽ പേരറിവാളന് മോചനം.ഭരണഘടനയുടെ 142-ാം അനുഛേദം പ്രകാരമാണിത്. 32 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളന് വിടുതൽ ലഭിക്കുന്നത്.

പേരറിവാളന് ഇളവ് നൽകാൻ തമിഴ്‌നാട് മന്ത്രിസഭ തീരുമാനമെടുത്തതാണെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 161-ാം അനുച്ഛേദം പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിൽ തമിഴ്‌നാട് ഗവർണർ കാണിക്കുന്ന കാലതാമസം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. കേസില്‍ ആദ്യം വധശിക്ഷ ലഭിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്തു. രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്.

26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ ലഭിച്ചു. ജയിൽ മോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു പേരറിവാളൻ.