ആർടിപിസിആർ ഇല്ലാതെ വാക്സിനേഷന്‍ സർട്ടിഫിക്കറ്റുമായി ഇന്ത്യയിലേക്ക് വരാം

0
32

ഡല്‍ഹി: 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ റിപ്പോർട്ടിന് പകരം വാക്സിനേഷന്‍ സർഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്രചെയ്യാം. സ‌ൗദി, ഖത്തർ ഉള്‍പ്പടെ 82 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. അതേ സമയം, കുവൈത്ത്, യുഎഇ, ചൈന എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യത്ത് നിന്നുള്ളവർ എയർ സുവിധ പോർട്ടലില്‍ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങള്‍ക്കും ഇന്ത്യക്കാർക്ക് ക്വാറന്‍റൈനില്ലാതെ പ്രവേശനം അനുവദിച്ച രാജ്യത്ത് നിന്നുളളവർക്കുമാണ്
വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുവാദമുള്ളത്.