രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിച്ചു

0
13

രാജ്യദ്രോഹക്കുറ്റം  സുപ്രീംകോടതി മരവിപ്പിച്ചു.നിയമത്തിൻ്റെ പുനപരിശോധന നടത്തുന്നത് വരെ സ്‌റ്റേ തുടരും.124 എ വകുപ്പ് ചുമത്തി ഇനി എഫ് ഐആര്‍ ഇടരുതെന്ന് സുപ്രീം കോടതി  കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിർദേശം നൽകി.

അതേസമയം, രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവില്‍ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തില്‍ കേള്‍ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.