കുവൈത്ത് – മുംബൈ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനെ മുംബൈ വിമാനതാവളത്തിൽ അറസ്റ്റ്‌ ചെയ്തു

0
37

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് പോയ യാത്രക്കാരനെ വിമാനത്താവളത്തിൽ അറസ്റ്റ്‌ ചെയ്തു. കുവൈത്ത് – മുംബൈ  ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ മുഹമ്മദ്‌ ഷാഹിദ്‌( 50 ) നെയാണ് മുംബൈ വിമാനതാവളത്തിൽ വച്ച് അറസ്റ്റ്‌ ചെയ്തത്

വിമാനം പറന്നു കൊണ്ടിരിക്കെ ശുചി മുറിയിൽ പുക ഉയർന്നത്‌ ശ്രദ്ധയിൽ പെട്ട വിമാന ജീവനക്കാർ ഇയാളോട് പുകവലി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ വിമാനത്തിനകത്ത്‌ പുകവലി പാടില്ലെന്ന് തനിക്ക്‌ അറിയില്ലെന്ന വാദമാണു ഇയാൾ ഉന്നയിച്ചത്‌.

യാത്രാക്കാരിലും ജീവനക്കാരിലും പരിഭ്രാന്തി ശൃഷിച്ചു എന്നതാണ് കുറ്റം. അന്താ രാഷ്ട്ര വ്യോമയാന ചട്ടങ്ങൾ പ്രകാരമാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്‌ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  മുംബൈ വിമാന താവളത്തിൽ ഇറങ്ങിയ ശേഷം ഇയാളെ അറസ്റ്റ്‌ ചെയ്ത് ജാമ്യത്തിൽ വിട്ടു