68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സംവിധായകൻ സച്ചിയാണ് മികച്ച സംവിധായകൻ .അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോൻ മികച്ച സഹനടനായും നഞ്ചമ്മ മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനുള്ള അവാർഡ് അജയ് ദേവഗണും സൂര്യയും പങ്കിട്ടു. മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമായി സെന്ന ഹെഗ്‌ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തിരഞ്ഞെടുത്തപ്പോൾ കാവ്യാ പ്രകാശിന്റെ ‘വാങ്ക്’ എന്ന ചിത്രത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. അയ്യപ്പനും കോശിയും ചിത്രത്തിനാണ് മികച്ച ആക്ഷൻ കൊറിയോഗ്രാഫി അവാർഡ്.
മികച്ച ഓഡിയോഗ്രഫി അവാർഡ് മാലിക് സിനിമയിലൂടെ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈൻ
കപ്പേള സിനിമ നേടി പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടിയാണ്.
ന്യൂഡൽഹിയിലെ നാഷണൽ അവാർഡ് സെന്ററിലാണ് അവാർഡ് പ്രഖ്യാപനം നടക്കുന്നത്. വിപുൽ ഷാ, ചിത്രാർത്ഥ സിങ്, അനന്ദ് വിജയ്, പ്രിയദർശാനന്ത് എന്നിവരാണ് ജൂറിയിലെ പ്രധാന അംഗങ്ങൾ.