സോണിയാ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
22

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ആസ്ഥാനത്ത് ഹാജരാകണം. ഇത് രണ്ടാം തവണയാണ് സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ഇഡി ചോദിച്ചതായാണ് വിവരം.

കോവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇഡി ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും. അതേസമയം പ്രതിഷേധിച്ച് ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം ഡല്‍ഹി പൊലീസ് തടഞ്ഞു.
ഇതോടെ പ്രതിഷേധം എ ഐ സി സി ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.