മകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ അച്ഛൻ അറസ്റ്റിൽ

0
31

അഹമ്മദാബാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച പിതാവ് അറസ്റ്റിൽ.നിലേഷ് ജോഷിയെന്ന, ഗതാഗത വകുപ്പ് മുൻ ഉദ്യോഗസ്ഥനാണ് തർക്കത്തെ തുടർന്ന് മകനെ മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിയ കഷ്ണങ്ങളാക്കി അഹമ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചത്.

മകൻ്റെ മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.തർക്കത്തെ തുടർന്ന് നിലേഷ് മകനെ മർദിച്ചു.തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോലീസ് വ്യക്തമാക്കി.

ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കഷണങ്ങളായി മുറിച്ച് ഒരു ഭാഗം ചാക്കിൽ വാസ്ന എന്ന സ്ഥലത്തും മറ്റേ പകുതി എല്ലിസ്ബ്രിഡ്ജിലും വലിച്ചെറിഞ്ഞു. എന്നാൽ കൊല്ലപ്പെട്ടയാളുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സൂറത്തിൽ നിന്ന് ഗോരഖ്പൂരിലേക്ക് ട്രെയിനിൽ കയറി. ട്രെയിൻ രാജസ്ഥാനിൽ എത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.