എ.എ റഹീം അടക്കം 19 എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

0
24

കേരളത്തില്‍ നിന്നുളളവർ അടക്കം 19 എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍.രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് ഒരാഴ്ചത്തേക്ക് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. എ.എ.റഹീം, വി.ശിവദാസന്‍, പി.സന്തോഷ് കുമാര്‍ എന്നിവരാണ് നടപടി നേരിട്ട മലയാളികള്‍.

കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി പറയുന്നത്.