രാജ്യസഭയില്‍ മൂന്ന് എം പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

0
16

സഭാ ചട്ടങ്ങള്‍ ലംഘിച്ചതിന് രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, സ്വതന്ത്രനായ അജിത് കുമാര്‍ ബോയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ആണ് എംപിമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്.
സസ്‌പെന്‍ഷനിലായ എംപിമാരുടെ എണ്ണം ഇതോടെ 27 ആയി. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പ്ലക്കാര്‍ഡുയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.