രാ​ഹു​ൽ ഗാ​ന്ധി​ അ​റ​സ്റ്റിൽ

0
34

വി​ല​ക്ക​യ​റ്റ​ത്തി​നും തൊ​ഴി​ൽ ഇ​ല്ലാ​യ്മ​യ്ക്കും ഇ​ഡി ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രെ ഡൽഹിയിൽ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിൽ സംഘര്‍ഷം. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ഗാന്ധിയെ
ഡല്‍ഹി പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും എം പിമാരെ വലിച്ചിഴച്ച് നീക്കുകയുമായിരുന്നു. സമാധാന പൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് ശ്രമിച്ചതെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. പൊലീസിന് ബലം പ്രയോഗം തുടരാം. പക്ഷേ തങ്ങള്‍ ഭയപ്പെടില്ല. കായികമായി നേരിട്ടാലും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.