തുടർച്ചായായ മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. പണപ്പെരുപ്പത്തെ പിടിച്ചു നിർത്താനാണ് റിസർവ് ബാങ്ക് പലിശനിരക്കുയർത്തിയത്. 50 ബേസിസ് പോയിന്റിന്റിന്റെ വർധനയാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. 5.4 ശതമാനത്തിലേക്കാണ് വർധന. ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനത്തിൽ തന്നെയാക്കി നില നിർത്തിയിരിക്കുകയാണ്. സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഇ) 5.15 ശതമാനത്തിൽ നിലനിർത്തിയിരിക്കുന്നു. തുടർച്ചയായ മൂന്നാം തവണയാണ് കേന്ദ്രബാങ്ക് പലിശ നിരക്കുകൾ വർധിപ്പിക്കുന്നത്.