ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ

0
25

ബിഹാറിൽ ബിജെപി ബന്ധം ഉപേക്ഷിച്ച നിതീഷ് കുമാർ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇത് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. ഗവർണർ ഫഗു ചൗഹാൻ ത്യവാചകം ചൊല്ലിക്കൊടുത്തു. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

നിതീഷ്‌കുമാറിനെ രാഷ്‌ട്രീയമായി തളർത്താനും ജെഡിയുവിൽ പിളർപ്പുണ്ടാക്കാനും ബിജെപി നടത്തിയ ശ്രമങ്ങളാണ്‌ എൻഡിഎ സർക്കാരിനെ തകർത്തത്‌. ചൊവ്വാഴ്‌ച ചേർന്ന ജെഡിയു ജനപ്രതിനിധികളുടെ യോഗമാണ്‌ ബിജെപിബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്‌.