കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ കേന്ദ്രാനുമതി

0
24

ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ അനുമതി.കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ച 18നു മുകളിൽ പ്രായക്കാർക്കാക്കാണ് ഇത് നൽകുക. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.

നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ (എൻടിഎജിഐ) കോവിഡ് 19 വർക്കിങ് ഗ്രൂപ്പ് കഴിഞ്ഞയാഴ്‌ച നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ തീരുമാനിച്ചത്.