‘പ്രവാസി ഭാരതീയ ദിവസ് 2023 ‘ ജനുവരി 9ന് ഇൻഡോറിൽ നടക്കും

0
20

പ്രവാസി ഇന്ത്യക്കാരുടെ സംഗമമായ ‘പ്രവാസി ഭാരതീയ ദിവസ് 2023’-ന് മധ്യപ്രദേശ് ആതിഥേയത്വം വഹിക്കും.2023 ജനുവരി 9-ന് ഇൻഡോറിലാണ് പരിപാടി നടക്കുക. ഇൻഡോറിൽ നടക്കാനിരിക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ധാരണാപത്രത്തിൽ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (CPV & OIA) ഔസാഫ് സയീദും മധ്യപ്രദേശ് ചീഫ് സെക്രട്ടറി ഇഖ്ബാൽ സിംഗ് ബെയ്ൻസും ഒപ്പുവച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടുവർഷത്തിലൊരിക്കലാണ് പ്രവാസി ഭാരതീയ ദിവസ് (PBD)ആഘോഷിക്കുന്നത്. വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനും കൺവെൻഷൻ പ്രധാന വേദിയാകുന്നു