യുഎപിഎ ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവര്ത്തകന് സിദ്ധിക്ക് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്.ചീഫ് ജസ്റ്റിസ് യു.യു.ലളിതും ജസ്റ്റിസ് രവീന്ദ്രാ ഭട്ടും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അടുത്ത മാസം അഞ്ചിനു മുമ്പ് മറുപടി നല്ണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.കേസ് അടുത്ത മാസം 9ന് വീണ്ടും പരിഗണിക്കും.
കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.സിദ്ധിക്ക് കാപ്പന് യുപിയിലെത്തിയത് ഹത്രാസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാനാണെന്ന് കാപ്പനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. 2020 ഒക്ടോബറിലാണ് സിദ്ധിക്ക് കാപ്പന് അടക്കമുള്ള നാലു പേരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്തത്.