നടിയെ ആക്രമിച്ച കേസ് ; വിചാരണ ജനുവരി 31-നകം പൂര്‍ത്തിയാക്കണം

0
20

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു.  ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. . നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രിംകോടതിയെ സമീപിച്ചത്.