ഒമിക്രോൺ: നൈറ്റ് കർഫ്യൂ ഏർപ്പെടുത്താെമെന്ന് കേന്ദ്ര സർക്കാർ

0
17

ഡൽഹി: തെരഞ്ഞെടുപ്പ്, ഉത്സവകാലം എന്നിവയുടെ മുന്നോടിയായി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.താഴേ തട്ടുമുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമെങ്കിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചാൽ ആ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം. ഈ പ്രദേശങ്ങളിലെ വീടുകൾ തോറും പരിശോധന നടത്തണം. ആവശ്യമായ സംവിധാനങ്ങൾക്കായി കേന്ദ്ര പാക്കേജിലെ പണം ചെലവഴിക്കാം. പ്രവർത്തന പുരോഗതി എല്ലാ ദിവസവും ആരോഗ്യ സെക്രട്ടറിമാർ വിലയിരുത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.