ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

0
21

ജമ്മുവിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സൈന്യവും ഭീകരരും തമ്മില്‍ വന്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യത്തിന്‍റെ ജാഗ്രതാ നിർദേശമുണ്ട്. ഭീകരര്‍‌ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും മുഴുവന്‍ ഭീകരരേയും പിടികൂടുമെന്നും സൈനികമേധാവികള്‍ അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രിമുതൽ ഷോപ്പിയാനില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചിൽ, നടത്തുന്നുണ്ട്