പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് കോവിഡ്

0
21

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും  പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാപക നേതാവുമായ അമരീന്ദർ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു.   ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  സമ്പർക്കം ഉള്ളവർ നിരീക്ഷണത്തിൽ കഴിയണമെന്നും പരിശോധിക്കണമെന്നും അമരീന്ദർ അഭ്യർത്ഥിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിംഗിന്റെ ഭാര്യയും പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ പ്രണീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.