2017ല്‍ ഇന്ത്യ പെഗാസസ് വാങ്ങി; ഇടപാട് നടന്നത് മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെ

ഇന്ത്യ ചാര സോഫ്റ്റ്‌വെയറായ  പെഗാസസ് വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. 2017ല്‍ ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങി എന്നാണ് വിവരം . ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത് .  ഏതൊക്കെ രാജ്യങ്ങള്‍ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്നത് സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ന്യൂയോര്‍ക്ക് ടൈംസ് പഠനം നടത്തി വരികയായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സുഹൃത്ത് രാജ്യങ്ങള്‍ക്ക് വില്‍ക്കാനായിരുന്നു ആദ്യം ഇസ്രഈല്‍ സര്‍ക്കാര്‍ കമ്പനിക്ക് ലെസന്‍സ് നല്‍കിയിരുന്നത്.അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ നല്‍കി . പോളണ്ട്, ഹംഗറി ,സൗദി അറേബ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഈ ചാര സോഫ്റ്റ്‌വെയര്‍ വാങ്ങി ദുരുപയോഗം ചെയ്തതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.