രാഹുൽഗാന്ധിയുടെ പാർലമെൻറ് പ്രസംഗത്തിന് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

0
30

ലോക്‌സഭയിൽ  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.  രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെൻറിൽ നടത്തിയ പ്രസംഗത്തിന് തമിഴ്‌ ജനതയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നതായി സ്റ്റാലിൻ പറഞ്ഞു.  ആത്മാഭിമാനത്തിനു വിലനൽകുന്ന സവിശേഷമായ രാഷ്ട്രീയ, സാംസ്‌കാരിക വേരുകളിലൂന്നിയുള്ള തമിഴ് ജനതയുടെ ദീർഘകാലത്തെ വാദങ്ങളാണ് താങ്കൾ പാർലമെന്റിൽ ഉന്നയിച്ചത്-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ഇതിന് രാഹുൽഗാന്ധി മറുപടി പറഞ്ഞത് തമിഴിലും. നല്ല വാക്കുകൾക്ക് നന്ദിയെന്ന് തമിഴിൽ രാഹുൽ ട്വീറ്റ് ചെയ്തു.രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മനുഷ്യരെപ്പോലെ തമിഴന്മാരും തന്റെ സഹോദരീ-സഹോദരന്മാരാണെന്ന് രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു.