തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തിൽ 19.4 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായി കുറഞ്ഞു.
1,188 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 733 കോവിഡ് മരണങ്ങളും കേരളത്തില്‍ നിന്നാണ്. കേന്ദ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് മരണങ്ങള്‍ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുന്നതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 5,02,874 ആയി ഉയര്‍ന്നു.