ബെംഗളൂരു: കര്‍ണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനം. ഹിജാബ് വിവാദം സംഘര്‍ഷങ്ങള്‍ക്ക് വഴി മാറിയ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടാൻ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.സംസ്ഥാനത്തെ വിദ്യാര്‍ഥികളോടും അധ്യാപകരോടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്‍റുകളോടും ഐക്യവും സമാധാനവും നിലനിര്‍ത്താൻ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു