ബെംഗളൂരു: കോളേജില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ടിരിക്കുന്നത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കേസാണിത്. പരാതികളും മറ്റ് രേഖകളും ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കും,’ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് പറഞ്ഞു.യൂണിഫോം, ഹിജാബ് എന്നിവയെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു