ഒരു സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ല: യോഗി ആദിത്യനാഥ്

0
12

ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിജാബ് ധരിക്കാൻ മുസ്ലിം സ്ത്രീകൾ നിർബന്ധിതരാവുകയാണെന്നും ഒരാളും സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാറില്ലെന്നും യോഗി അഭിപ്രായപ്പെട്ടു.

ഒരാൾ ധരിക്കുന്ന വസ്ത്രങ്ങൾ അയാളുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതാണ് .  ഞാൻ അവരുടെ കണ്ണീര് കണ്ടിട്ടുണ്ട്. അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് അവർ പറയുമ്പോൾ ബന്ധുക്കളും കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. മുത്തലാഖ് ഒഴിവാക്കിയതിന് ജുൻപൂരിൽ നിന്നുള്ള ഒരു സ്ത്രീ പ്രധാനമന്ത്രിയോട് നന്ദിയറിയിച്ചിരുന്നു എന്നും യോഗി ആദിത്യനാഥ് പറയുന്നു.

മദ്രസകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം