വരാപ്പുഴ പീഡനക്കേസ് പ്രതി മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടു

0
22

വരാപ്പുഴ പീഡനക്കേസ് പ്രതി മഹാരാഷ്ട്രയിൽ ഒടുവിൽ കഴിയവേ വ കൊല്ലപ്പെട്ടു.  വിനോദ് കുമറാണ്  കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്‌ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന്  പൊലീസ് പറഞ്ഞു.

സംഭവത്തില്‍ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു വിനോദ്.