കര്‍ണാടകയില്‍ തിലകം ചാർത്തിയ വിദ്യാർത്ഥിക്ക് കോളേജിൽ പ്രവേശനം നിഷേധിച്ചു

0
25

കര്‍ണാടകയില്‍ നെറ്റിയിൽ കുങ്കുമ തിലകം ചാർത്തി വന്ന വിദ്യാര്‍ത്ഥിയെ കോളേജ് കവാടത്തില്‍  അധ്യാപകര്‍ തടഞ്ഞു. ഇൻഡി ഗവൺമെന്റ് ഡിഗ്രി കോളേജിലാണ് സംഭവം.

തിലകം മായ്ച്ചുകളഞ്ഞതിന് ശേഷം മാത്രമേ കോളേജിൽ പ്രവേശനം ലഭിക്കുകയുള്ളൂ എന്ന് അധ്യാപകർ നിലപാടെടുത്തു. ഹിജാബും കാവിഷാളും പോലെ തന്നെ തിലകവും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു.

എന്നാൽ വിദ്യാർഥി ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് വീട്ടിലേക്ക് മടങ്ങിപ്പോകാൻ അധ്യാപകര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ  ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ഹിന്ദുത്വ സംഘടനകൾ ഇടപെട്ട് പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്