കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് 5 വർഷം തടവ്

0
22

കാലിത്തീറ്റ കുംഭകോണ കേസിൽ   ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവ് . ഡൊറണ്ട ട്രഷറി കേസിലാണ് വിധി. തടവ്ശിക്ഷക്കൊപ്പം 60 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി  വിധിച്ചു.

ജാർഖണ്ഡിലെ ഡൊറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിൻവലിച്ചു എന്നാണ് കേസ്.

ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കന്നുകാലികൾക്ക് കാലിത്തീറ്റയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി എന്ന വ്യാജേന വിവിധ സർക്കാർ ട്രഷറികളിൽ നിന്ന് 950 കോടി രൂപ അനധികൃതമായി പിൻവലിച്ചതാണ് കാലിത്തീറ്റ കുംഭകോണം. ജാർഖണ്ഡിലെ ദുംക, ദിയോഘർ, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിൽ  ലാലു പ്രസാദ് യാദവിനെ നേരത്തെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ചൊവ്വാഴ്ച വരെ ആ കേസുകളിൽ ലാലു പ്രസാദ് ജാമ്യത്തിലായിരുന്നു.