ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ ഹിജാബ് വിഷയവും കാണണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയിൽ

ബെംഗളൂരു: ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്ന വാദത്തിനിടയില്‍ ശബരിമല വിധി പരാമര്‍ശിച്ച് അഡ്വക്കേറ്റ് ജനറല്‍.

ശബരിമല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ  ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ കാണേണ്ടതുണ്ട് എന്ന വാദവുമായി കർണാടക സർക്കാർ .  ഭരണഘടനാപരമായ ധാര്‍മ്മികതയുടെയും വ്യക്തിയുടെ അന്തസ്സിന്റെയും വശത്ത് നിന്ന് നോക്കുമ്പോള്‍ ഹിജാബ് എന്ന ആശയം അംഗീകരിക്കാന്‍ കഴിയുമോയെന്നും അഡ്വക്കറ്റ് ജനറല്‍ പ്രഭുലിംഗ് നാവദഗി കോടതിയിൽ ചോദ്യമുന്നയിച്ചു.

ഹിജാബ് എസന്‍ഷ്യല്‍ പ്രാക്ടീസാക്കുന്നതോടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും. ഹിജാബ് ഒരു മതത്തിന്റെ ഭാഗമായുള്ള അനുമതിയായി മാറിയാല്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ അവര്‍ നിര്‍ബന്ധിതയാവും,’എ.ജി. പറഞ്ഞു

ശബരിമല കേസ് വിധിയിൽ  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അഭിപ്രായം ഉദ്ധരിച്ച എ.ജി. ‘വ്യക്തിഗത അന്തസ്സ്’ എന്ന തത്വം ഊന്നിപ്പറഞ്ഞു. ഹിജാബ് ഇസ്‌ലാമിന്റെ എസന്‍ഷ്യല്‍ പ്രാക്ടീസായി പ്രഖ്യാപിച്ചാല്‍ ഹിജാബ് ധരിക്കരുതെന്ന് തീരുമാനിച്ച ഒരു സ്ത്രീയെ ശിക്ഷക്ക് വിധേയയാക്കാം, ഇന്നും ഏജി പറഞ്ഞു

ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നിസ എം. കാസി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വാദം കേൾക്കുന്നത്.