ബീഹാറിൽ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് കൊല്ലപ്പെട്ടത്. തല്ലി കൊന്ന ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു ,തുടര്‍ന്നു മൃതദേഹത്തില്‍ ഉപ്പ് വിതറി കുഴിച്ചുമൂടി. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ചു ഖലീലിനെ ചിലർ സംഘം ചേർന്ന് മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവർക്ക് മുന്നിൽ ഖലീല്‍ ജീവനായി കൈകൂപ്പി യാചിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.