റഷ്യയുടെ ഉക്രൈന്‍ അധിനിവേശ വിഷയത്തില്‍ ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ തങ്ങളുടെ സൈനിക നടപടിയില്‍ ആരെങ്കിലും ഇടപെടാന്‍ ശ്രമിച്ചാല്‍ അവര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചര്‍ച്ച നടത്തും. റഷ്യയാണ് ചര്‍ച്ച ആവശ്യപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യ-ഉക്രൈന്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.തങ്ങളുടെ സൈനിക നടപടിയില്‍ ആരെങ്കിലും ഇടപെടാന്‍ ശ്രമിച്ചാല്‍ അവര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഉക്രൈന്‍ ആക്രമണം അമേരിക്കയ്ക്കുള്ള താക്കീതാണെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളും പുടിന്‍ നടത്തിയിരുന്നു . റഷ്യന്‍ ആക്രമണത്തിനെതിരെ ഇന്ത്യ പൂര്‍ണമായും അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്നുണ്ടോയെന്ന ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് യുക്രൈന്‍ പ്രതിസന്ധിയെ കുറിച്ച് അമേരിക്കയും ഇന്ത്യയും കൂടിയാലോചന നടത്തുമെന്ന് ബൈഡന്‍ വ്യക്തമാക്കിയത്.
ഇന്ത്യയ്ക്ക് റഷ്യയുമായി ചരിത്രപരവും നയപപരവുമായ സൗഹൃദമുണ്ട്. എന്നാല്‍ അമേരിക്കയുമായുള്ള ബന്ധവും കഴിഞ്ഞ ഒന്നര ദശകത്തിനിടയില്‍ മികച്ച നിലയിലാണ്. നിലവില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ട നയപരമായ സമീപനമായിരിക്കും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുക.