റഷ്യയും ഉക്രൈനും തമ്മിലുള്ള സായുധ പോരാട്ടങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവന ഇറക്കി.
‘സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് ശേഷം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ റഷ്യയ്ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായി കിഴക്കന്‍ മേഖലകളിലേക്ക് ശക്തി വികസിപ്പിക്കുകയാണ്. നാറ്റോയില്‍ ചേരാനുള്ള ഉക്രൈൻ്റെ ശ്രമങ്ങള്‍ റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകും.ഉക്രൈന്‍ നാറ്റോയില്‍ ചേരരുത് എന്നതുള്‍പ്പടെയുള്ള റഷ്യയുടെ ആവശ്യം ന്യായമാണ് എന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു