ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്: അയോധ്യ അടക്കം 61 മണ്ഡലങ്ങൾ വിധിയെഴുതും

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 ജില്ലകളിലായി 61 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്, അയോധ്യയും ഇന്ന് വിധിയെഴുതും. 692 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ മത്സരരംഗത്ത് ഉള്ളത്. 2.24 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തേണ്ടത്.  അമേഠിയിലെ നിയമസഭ മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും. കൗശാംബി ജില്ലയിലെ സിരാത്തുമണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റില്‍ സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഢില്‍ രാജേന്ദ്ര സിങ്, മങ്കാപുരില്‍ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തില്‍ നന്ദ് ഗോപാല്‍ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധിതേടുന്ന പ്രമുഖര്‍.