ഉക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രണ്ടാം സംഘം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. മലയാളികളടക്കം 250 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ എന്നിവർ യാത്രക്കാരെ സ്വീകരിച്ചു.
219 യാത്രക്കാരുമായി രക്ഷാദൗത്യത്തിലെ ആദ്യ വിമാനം ഇന്നലെ മുബൈയില്‍ എത്തിയിരുന്നു. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നാണ് വിമാനം എത്തിയത്. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം രാവിലെയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തിരിക്കും.
ഉക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്